പ്രളയം; കേരളത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം

പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. ഈ മാസം മൂന്ന് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിര്‍ദേശം.

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തുടനീളം ഈ വര്‍ഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.

SHARE