പ്രളയക്കെടുതിയിലും സര്‍ക്കാറിന്റെ ധൂര്‍ത്തിന് കുറവില്ല; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലക്ഷം രൂപ ശമ്പളത്തില്‍ പുതിയ നിയമനം

തിരുവനന്തുപുരം: പ്രളയത്തിനിടക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലെയ്‌സണ്‍ ഓഫിസര്‍ നിയമനം. ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സുശീലാ ഗോപാലന്‍ മന്ത്രിയായപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെയാണ് ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത്.

ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനാണ് പുതിയ നിയമനം.അഡ്വക്കേറ്റ് ജനറലും,നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫിസറായി എ.വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമോപദേശകനായി എന്‍.കെ.ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

SHARE