ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന സംഭവം; ജുഡീഷല്‍ അന്വേഷണം വേണം എം.എം.ഹസന്‍

കൊച്ചി: മഹാപ്രളയത്തിന് കാരണമായ രീതിയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പരിസരവാസികള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ഇത് സര്‍ക്കാറിന്റെ വന്‍ വിഴ്ചയാണ്. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുചേരുമെന്നും ഹസന്‍ പറഞ്ഞു. ദുരിതാശ്വാസത്തിന്റെ പേരില്‍ മന്ത്രിമാര്‍ നടത്തുന്ന ഹെലികോപ്റ്റര്‍ യാത്ര ധാരാളിത്തമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

SHARE