പ്രളയത്തിന്റെ മറവില്‍ സ്വകാര്യ ബസുകളുടെ പകല്‍ കൊള്ള

കോഴിക്കോട്: പ്രളയത്തിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ പകല്‍ക്കൊള്ള നടത്തുന്നതായി പരാതി ഉയരുന്നു. വെള്ളക്കെട്ട് മൂലം ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത യാത്രക്കാരില്‍ നിന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ വന്‍തുക ഈടാക്കുന്നതായാണ് പരാതി. കുറ്റിയാടി റൂട്ടിലോടുന്ന ബസുകള്‍ക്കെതിരെയാണ് പ്രധാനമായും പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ റൂട്ടില്‍ 50 രൂപ വരെ മിനിമം ചാര്‍ജായി ഈടാക്കുന്നതായി യാത്രക്കാര്‍ പറയുന്നു.

പാവങ്ങാട് നിന്ന് അത്തോളിയിലേക്ക് കെ.എല്‍ 56 ഡി 6791 നമ്പര്‍ ബസില്‍ കയറിയ യാത്രക്കാരെ നിന്ന് മിനിമം ചാര്‍ജ് 50 രൂപ തരണമെന്ന് ആവശ്യപ്പെട്ട് കണ്ടക്ടര്‍ ഇറക്കിവിട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

SHARE