പ്രളയക്കെടുതിയില്‍ ഇതുവരെ നഷ്ടമായത് 357 ജീവനുകള്‍

കൊച്ചി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 357 ജീവനുകള്‍ നഷ്ടമായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാലു ദിവസത്തിനിടെ 193 പേര്‍ മരിച്ചു. ഇന്നലെ മാത്രം 39 പേരാണ് മരിച്ചത്. പ്രളയക്കെടുതിയില്‍ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 3026 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്നര ലക്ഷത്തോളം ആളുകല്‍ കഴിയുന്നുണ്ട്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും 26000ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും 82000 കിലോമീറ്റര്‍ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

SHARE