പാലക്കാട് ദളിത് യുവാവ് ആത്മഹത്യ ചെയ്തു; പൊലീസ് ഭീഷണിയെ തുടര്‍ന്നെന്ന് പരാതി

A palm

പാലക്കാട്: പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദളിത് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിറ്റൂര്‍ പള്ളത്തേരി സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ സന്തോഷിനെ പ്രതിചേര്‍ത്തിരുന്നു. നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ വിഷയം ഒത്തുതീര്‍പ്പാക്കി.

എന്നാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ സന്തോഷിന് പണം നല്‍കാന്‍ കഴിഞ്ഞില്ല. ഈ പണം അടക്കാന്‍ ആവശ്യപ്പെട്ട് പാലക്കാട് കസബ സ്റ്റേഷന്‍ എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് കസബ എസ്.ഐ സന്തോഷിനെ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

SHARE