സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് നാല് പേര്‍ക്ക് രോഗം ഭേദമായി.ഇന്ന് രോഗം സ്ഥിരീകരിച്ച് നാല് പേരില്‍ രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്.
123 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.ഇതുവരെ സംസ്ഥാനത്ത് 485 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.