കോവിഡ്; കോട്ടയവും ഇടുക്കിയും ഓറഞ്ച് സോണില്‍

പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം,ഇടുക്കി ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ് സോണിലും മറ്റ് 10 ജില്ലകള്‍ ഇനി ഓറഞ്ച് സോണിലുമായിരിക്കും.

റെഡ്‌സോണായി കരുതുന്ന ജില്ലകളില്‍ ഇപ്പോഴുള്ള നിന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണിലുള്ള ഹോട്ട് സ്‌പോട്ടുകളായ പഞ്ചായത്തുകള്‍ സീല്‍ ചെയ്യും. എന്നാല്‍ മുന്‍സിപ്പല്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ ഇത്തരം കേസുകള്‍ വന്നാല്‍ അവിടെ വാര്‍ഡുകളാണ് അടിസ്ഥാനമായി എടുക്കുക. ഇത്തരം വാര്‍ഡുകള്‍ പൂര്‍ണമായും സീല്‍ ചെയ്യും. കോര്‍പ്പറേഷനുകളാകുമ്പോള്‍ ഡിവിഷനുകളാണ് ഹോട്ട്‌സ്‌പോട്ടിന് അടിസ്ഥാനമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

SHARE