സംസ്ഥാനത്തു ഇന്ന് എട്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും കോഴിക്കോട്ട് മൂന്നു പേര്‍ക്കും കാസര്‍ക്കോട്ട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ചു പേര്‍ ദുബൈയില്‍ നിന്ന് വന്നവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. അതേസമയം 13 പേര്‍ രോഗമുക്തി നേടി.

കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബൈയില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടു പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നിലവില്‍ സംസ്ഥാനത്ത് 173 കേസുകളാണ് സജീവമായി ഉള്ളത്. 211 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു.

SHARE