സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം-6, കാസര്‍ഗോഡ്-2,തിരുവനന്തപുരം-2 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍. രോഗം ഭേദമായി. ഇന്നു രോഗം ബാധിച്ചതില്‍ മൂന്നു പേര് ആരോഗ്യപ്രവര്‍ത്തകരാണ്. കാസര്‍കോട് ദൃശ്യമാധ്യമപ്രവര്‍ത്തകനും രോഗബാധയുണ്ടായിട്ടുണ്ട്. കൊല്ലത്തുള്ള 5 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം വന്നത്. സംസ്ഥാനത്ത് ആകെ 123 പേരാണ് ചികിത്സയിലുള്ളത്.ഇന്ന് പത്ത് പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂരും കോഴിക്കോടും കാസര്‍കോടും മൂന്ന് പേര്‍ക്ക് വീതവും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗം നെഗറ്റീവായത്.
കൊല്ലത്ത് രോഗം ബാധിച്ച ഒരാള്‍ ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്നും വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്കു സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്.ഇതുവരെ 24952 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 23880 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പുനഃപരിശോധനയ്ക്ക് അയച്ച ഇടുക്കിയിലെ 3 പേരുടെ ഉള്‍പ്പെടെയുള്ള 25 സാംപിളുകളുടെ റിസള്‍ട്ട് വന്നിട്ടില്ല. ഹോട്ട് സ്പോട്ടില്‍ ഇടുക്കി ജില്ലയിലെ വണ്ടിപെരിയാര്‍ കാസര്‍കോട് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി.