എന്‍സിപി- കേരള കോണ്‍ഗ്രസ് (ബി) ലയനം: ബാലകൃഷ്ണപിള്ളയുടെ പ്രതികരണം

കോട്ടയം: എന്‍സിപിയിലേക്ക് കേരള കോണ്‍ഗ്രസ് ബി ലയിക്കുന്നതു സംബന്ധിച്ച് പ്രതികരിച്ച് പാര്‍ട്ടി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. ലയനം ഉടനെന്നതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കളവാണെന്ന് അദ്ദേഹം പ്രതികരിച്ചു. അത്തരത്തില്‍ ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണ്. പല തരത്തിലുള്ള കളവുകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതു പോലൊരു കളവ് കേട്ടിട്ടില്ല. ജനുവരി അഞ്ചിന് ശരത് പവാറിനെ താന്‍ കാണമെന്ന റിപ്പോര്‍ട്ടുകളും ശരിയല്ല. താന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നില്ല. കേരള കോണ്‍ഗ്രസ് ബി മന്ത്രിസ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. കെ.എം മാണി ഒഴികെ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നുണ്ട്. അതിനെ എന്നും അനുകൂലിച്ചിട്ടെയുള്ളൂവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.