ബജറ്റ്; കര്‍ഷകര്‍ക്ക് അവഗണന മാത്രം; പറഞ്ഞുപറ്റിക്കാന്‍ വീണ്ടും പ്രഖ്യാപനങ്ങള്‍

. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം.
. എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍.
. സ്ത്രീശാക്തീകരണ പ്രവര്‍ത്തകക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്.
. 2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി.
. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.
. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം.
. വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
. ഭൂമി ഏറ്റെടുക്കാന്‍ 15600 കോടി.
.കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല.
. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും.
. ഐ.ടി പാര്‍ക്കുകളില്‍ ഒരു ലക്ഷം തൊഴിലവസരം.
. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി.
. യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്.
. വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡില്‍.
. വയനാട്ടില്‍150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്.
. നെല്‍കൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും.
. കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി.
. തീരദേശത്ത് എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്, കടലാക്രമണം തടയാന്‍ 227 കോടി.
. മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ.
. 8 കോടി സിഎഫ്എല്ലിനു പകരം എല്‍ഇഡി ബള്‍ബുകള്‍.
. വൈദ്യുതി മേഖലയ്ക്ക് 1781 കോടി.
. മുഖഛായ മാറ്റാന്‍ ഡിസൈന്‍ഡ് റോഡുകള്‍.
. പൊതുമരാമത്തിന് 1367 കോടി.
. മാഹി- വളപട്ടണം കനാല്‍ നിര്‍മ്മിക്കുന്നതിന് 600 കോടി.
. പ്രവാസിക്ഷേമത്തിന് 81 കോടി.
. പ്രവാസികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ധനസഹായം നല്‍കാന്‍ 25 കോടി.
. കേരള ബാങ്ക് ഇക്കൊല്ലം.
. സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1420 കോടി.
. കുടുംബശ്രീയുടെ കീഴില്‍ കേന്ദ്രീകൃത ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും.
. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടിയുടെ ബാങ്കുവായ്പ.
. 10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്‌സ്‌മെന്റ്.
. ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി 1296 കോടി.
. ആശാപ്രവര്‍ത്തകരുടെ ഹോണറേറിയത്തില്‍ 500 രൂപ വര്‍ദ്ധന.
. 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പ്രവര്‍ത്തന പഥത്തിലേക്ക്.
. കാര്‍ഷിക മേഖലയില്‍ 2500 കോടി.
. മൃഗപരിപാലന മേഖലക്ക് 450 കോടി. ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന് 108 കോടി.
. കാഷ്യൂ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 250 കോടിയുടെ വായ്പ.
. കയര്‍ വ്യവസായത്തിന് 142 കോടി.
. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 170 കോടി.
. ഐടി മേഖലക്ക് 574 കോടി.
. ടൂറിസം മേഖലക്ക് 372 കോടി.
. ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിക്കും.
. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി
. പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി.
. ന്യൂനപക്ഷ ക്ഷേമത്തിനായി 49 കോടി രൂപ.
. കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെല്‍ഫെയര്‍ കോര്‍പ്പറേഷന് 42 കോടി.
. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം.
. പാട്ടക്കുടിശികക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍.