ഇതാ… ബ്ലാസ്റ്റേഴ്‌സ്

തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ജയം അറിയാതെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുക്കിയത്.

14 ാം മിനിറ്റില്‍ ബോബോയിലൂടെ ഹൈദരാബാദാണ് മുന്നിലെത്തിയത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ഒഗ്ബച്ചേ 33ാം മിനിറ്റില്‍ ടീമിനെ സമനിലയിലെത്തിച്ചു.39ാം മിനിറ്റില്‍ ദോര്‍ബറോ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മെസി ബൗളി ഹൈദരാബാദിന് മേല്‍ ഇരട്ടി പ്രഹരവും നല്‍കി.59ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങും 75ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച ഒഗ്‌ബെച്ചെയും ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. സീസണിലെ ആദ്യ മത്സരം വിജയിച്ച ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്.

വിജയത്തോടെ പതിനൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി. രണ്ട് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ അഞ്ച് പോയന്റ് മാത്രമുള്ള ഹൈദരാബാദ് എഫ്‌സി ഏറ്റവും അവസാന സ്ഥാനത്താണ്.

SHARE