കാത്തിരിപ്പിന് വിട : മലയാളി താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി

കൊച്ചി: മലയാളിതാരം അനസ് എടത്തൊടികയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. താരവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പിട്ടത്.അടുത്ത സീസണ്‍ തൊട്ടാണ് അനസ് ബ്ലാസ്‌റ്റേഴ്‌സ് ജെഴ്‌സിയില്‍ കളത്തിലിറങ്ങുക. അടുത്തമാസം സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഇതു കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം. ഒന്നരകോടിക്കാണ് അനസ് കൊമ്പന്‍മാരുമായി കരാറിലേര്‍പ്പെട്ടത്തെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ സീസണില്‍ അനസ് കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ജംഷദ്പൂര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തമായ സാന്നിധ്യമാണ് അനസ്. ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് അനസ് എത്തുന്നതോടെ ടീമിന് സ്വപ്നസമാനമായ ഡിഫന്‍സ് നിരയെ അണിനിരത്താന്‍ കഴിയും. ജിങ്കന്‍-ലാല്‍റുവാത്താര-അനസ് ത്രയമാകും അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര. നസിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഏറെക്കാലമായി മുറവിളി കൂട്ടിയിരുന്നു.