പുതിയ ടീം, പുതിയ കോച്ച്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ ശക്തി പരീക്ഷണത്തിനിറങ്ങുന്നു


ദുബായ്: ഐ.എസ്.എല്‍ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ആറാം സീസണ് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഇത് ശക്തി പരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. യു.എ.ഇയിലാണ് മത്സരം. ദിബ്ബ അല്‍ ഫുജൈറയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ഇന്ത്യന്‍ നായകന്‍ സന്ദേശ് ജിംഗാന്‍, മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് എന്നിവരൊഴികെയുള്ളവരെല്ലാം യു.എ.ഇയില്‍ എത്തിയിട്ടുണ്ട്.

പുതിയ കോച്ചായി വന്ന എല്‍കോ ഷാറ്റോറിക്ക് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരമാണിത്. സ്‌െ്രെടക്കര്‍ ബാത്തര്‍ലോമിയോ ഒഗ്ബചെയാണ് ഈ സീസണിലെ പ്രധാന താരം. മുഹമ്മദ് റാഫി, കെ.പി രാഹുല്‍, അര്‍ജുന്‍ ജയരാജ്, അബ്ദുല്‍ ഹക്കു, ടി.പി രഹനേഷ്, ഷിബിന്‍ രാജ് എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്. സെപ്റ്റംബര്‍ 27 വരെ നാല് സന്നാഹ മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇയില്‍ കളിക്കുക.

ഒക്‌ടോബര്‍ ഇരുപതിന് ബ്ലാസ്‌റ്റേഴ്സ് എ.ടി.കെ പോരാട്ടത്തോടെയാണ് ഐ.എസ്.എല്‍ സീസണ് തുടക്കമാവുക. കൊച്ചിയിലാണ് ഉദ്ഘാടന മത്സരം.

SHARE