ആദ്യ പകുതിയില്‍ ഹൈദരാബാദിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. 14 ാം മിനിറ്റില്‍ ബോബോയിലൂടെ ഹൈദരാബാദാണ് മുന്നിലെത്തിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ഒഗ്ബച്ചേ 33ാം മിനിറ്റില്‍ ടീമിനെ സമനിലയിലെത്തിച്ചു.

39ാം മിനിറ്റില്‍ ദോര്‍ബറോ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ മെസി ബൗളി ഹൈദരാബാദിന് മേല്‍ ഇരട്ടി പ്രഹരവും നല്‍കി.

SHARE