ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള്‍ ഇന്ത്യ ലഷ്‌കര്‍കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ് കോലിയടക്കം പ്രമുഖരെ ലക്ഷ്യമിട്ടുണ്ടെന്ന് കാണിച്ച് എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

കോലിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, ബിജെപിയിലെ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി, വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവരെയും ലക്ഷ്യം വെക്കുന്നുണ്ടെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

SHARE