പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കണം; ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയനുസരിച്ചു കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തള്ളിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന.

നിയമഭേദഗതി ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യംവച്ചുള്ളതല്ല. രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതികളുണ്ട്. നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ വലിയ പ്രക്ഷോഭമാണ് അരങ്ങേറുന്നത്.

SHARE