ബി.ജെ.പി.യെ ശക്തമായി പ്രതിരോധിച്ച് കേരളം

തിരുവനന്തപുരം: വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിച്ച് കേരളം. രാജ്യമൊട്ടാകെ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുന്ന സാഹചര്യത്തിലും കേരളം ബി.ജെ.പിയെ പുറംതള്ളിയിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കേരളത്തില്‍ 20മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ബി.ജെ.പിക്ക് ലീഡ് നിലയില്ല.

കേരളത്തില്‍ 19 മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എല്‍.ഡി.എഫുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കാസര്‍കോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രനാണ് 3892 വോട്ടിന് മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എംകെ 31 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് എട്ടു സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എമ്മും രണ്ടു സീറ്റുകളില്‍ വീതവും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

SHARE