ഡല്‍ഹി: രാജ്യത്തെ നോട്ടു പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വന്‍ തുക മുടക്കി മകന്റെ വിവാഹം നടത്തിയ ബി.ജെ.പി എംപി മഹേഷ് ശര്‍മയെ ചോദ്യം ചെയ്ത് കെജ്രിവാള്.
ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമുള്ള സമയത്ത് 2.5 ലക്ഷം രൂപ ഉപയോഗിച്ച് താങ്കള്‍ എങ്ങനെ വിവാഹം നടത്തിയതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ ചേദ്യം ചെയ്തത്.
ആവശ്യമായ പണത്തിനായുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിയായിരുന്നോവെന്നും കെജ്രിവാള് ട്വിറ്ററില്‍ ചോദിച്ചു.
भाजपा सांसद महेश शर्मा की बेटी की शादी है। क्या सारी चेक से पेमेंट कर रहे हैं? क्या ढाई लाख रुपए में शादी कर रहे हैं? उनके नोट कैसे बदले गए?
— Arvind Kejriwal (@ArvindKejriwal) November 28, 2016
ബിജെപി എംപി മഹേഷ് ശര്‍മയുടെ മകള്‍ വിവാഹിതയായി. എല്ലാ ചെലവും നടത്തിയത് ചെക് വഴിയാണോ 2.5 ലക്ഷത്തിനുള്ളില്‍ എല്ലാ കല്ല്യാണചെലവും ഒതുക്കാന്‍ സാധിച്ചോ എങ്ങനെയാണ് അദ്ദേഹം നോട്ട് മാറിയെടുത്തത്- എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്
എന്നാല്‍ ട്വീറ്റില്‍ പറ്റിയ പിഴവ് തിരുത്തിയാണ് മഹേഷ് ശര്‍മ്മ കെജ്രിവാളിന് മറുപടിയുമായി എത്തിയത്. താങ്കള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണമെന്നും നടന്നത് എന്റെ മകന്റെ വിവാഹമാണെന്നുമാണ് എം.പി തിരുത്തിയത്. എല്ലാ ചെലവുകളും നടത്തിയത് ബാങ്കുവഴിതന്നെയായിരുന്നുവെന്നും മഹേഷ് ശര്‍മയുടെ മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.
अपनी जानकारी सही करिये। मेरे बेटे की शादी है। जी हाँ, सभी पेमेंट बैंक के माध्यम से की जा रही है। https://t.co/zXsr2ikMXb
— Dr. Mahesh Sharma (@dr_maheshsharma) November 28, 2016