മോദി അധികാരത്തിലെത്തിയാല്‍ പിന്നെ രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് കെജ്രിവാള്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പിന്നെയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നരേന്ദ്ര മോദി എല്ലാ കാലത്തെയും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനിയിലെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭരണ തന്ത്രമാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ പയറ്റുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. അതുകൊണ്ട് ബി.ജെ.പിയുടെ പരാജയം ഇത്തവണ എല്ലാവരും ചേര്‍ന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മോദിയെ അധികാരത്തില്‍ നിന്ന് തിരിച്ചിറക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്തു വിലകൊടുത്തും രാജ്യസ്‌നേഹികള്‍ ആ ലക്ഷ്യത്തിനു വേണ്ടി പോരാടണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.