തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കൈമനം മന്നം മെമ്മേറിയല്‍ സ്‌കൂളിലാണ് പരീക്ഷയെഴുതിയത്. നാല് ദിവസമായി ഈ കുട്ടി ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.
കീം പരീക്ഷയെഴുതിയ മൂന്ന് കുട്ടികള്‍ക്കും ഒരു രക്ഷിതാവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് ഒളവണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.