കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്; രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് കീം പരീക്ഷയഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ പരീക്ഷ എഴുതിയ മണിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സെന്ററിലായിരുന്നു ഈ വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയിരുന്നത്.

സംസ്ഥാനത്ത് കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാവിനും പരീക്ഷാഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സെന്ററില്‍ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE