ബി.ജെ.പിയുടേത് ജനാധിപത്യ വിരുദ്ധ നടപടി; വിമത എം.എല്‍.എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കസ്റ്റഡിയിലാണെന്നും കെ.സി വേണുഗോപാല്‍

മുംബൈ: ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശിവകുമാര്‍ സഹപ്രവര്‍ത്തകരെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ഡികെ ശിവകുമാര്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ കാണാനാണ് അദ്ദേഹം മുംബൈയിലേക്ക് പോയത്. വിമത എംഎല്‍എമാര്‍ തിരിച്ചുവരണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. വിമത എംഎല്‍എമാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ കസ്റ്റഡിയിലാണ്. ബിജെപിയുടെത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും കെ.സി വേണുഗോപല്‍ മുംബൈയില്‍ പറഞ്ഞു.