‘എക്‌സിറ്റ് പോളുകളില്‍ സംശയം’; അംഗീകരിക്കാനാവില്ലെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് യോജിക്കാനാവില്ലെന്നും എക്‌സിറ്റ് പോളുകളില്‍ സംശയമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സിറ്റ് പോളുകളില്‍ സംശയമുണ്ട്. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് പൊരുത്തപ്പെടാനാവില്ല. ഇത് കോണ്‍ഗ്രസിന്റെ കണക്കുകളോട് യോജിക്കുന്നതല്ല. ഈ വെട്ടില്‍ അണികള്‍ വീഴരുത്. വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ജാഗ്രത വേണമെന്നും വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണ്ണാടക സര്‍ക്കാരില്‍ പ്രതിസന്ധിയില്ലെന്നും കര്‍ണ്ണാടകയില്‍ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.