കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി

ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. 21 അംഗം ബ്ലോക്ക് കമ്മിറ്റിയില്‍ 19പേരും രാജിവെച്ചു. കായംകുളം എം.എല്‍.എ യു.പ്രതിഭയുമായും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് രാജിക്ക് പിന്നില്‍. ഡി.വൈ.എഫ്.ഐ കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പടെ രാജിവെച്ചിട്ടുണ്ട്.

എം.എല്‍.എയുമായുള്ള തര്‍ക്കം മുമ്പും ചര്‍ച്ചായായിരുന്നു, എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

SHARE