കായംകുളത്ത് 10 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

കായംകുളം: കായംകുളത്ത് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. പത്തു കോടി രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് നിന്നും കോയമ്പത്തൂരില്‍ നിന്നും ശേഖരിച്ച പണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. 20 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കിയാല്‍ ഒരു കോടി രൂപ വരെ ലഭിക്കുന്ന ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

SHARE