കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുന്നു. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ പോലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴിയും മാഡം കാവ്യതന്നെയാണെന്നുള്ള സുനിയുടെ വെളിപ്പെടുത്തലുമാണ് കാവ്യക്ക് കുരുക്കായത്.
.