കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 15 ആയി.

നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 51 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇന്നലെ ഇന്ത്യന്‍ സൈന്യം തെരച്ചിലിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. മൃതദേഹങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.

SHARE