ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിക്കാന്‍ പുതിയ കണ്ടെത്തലുമായി നീതി ആയോഗ് അംഗം വി.കെ സരസ്വത്. പോണ് ചിത്രങ്ങള്‍ കാണാന്‍ മാത്രമാണ് കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലായെന്നായിരുന്നു വി.കെ സരസ്വതിന്റെ പ്രസ്താവന.
ജെ.എന്‍.യു ചാന്‍സിലര്‍ കൂടിയാണ് വി.കെ സരസ്വത്.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ആഗസ്റ്റ് അഞ്ച് മുതല്‍ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. സംസ്ഥാനത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആറ് മാസ്ങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് അവിടെ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണാമായും പുനഃസ്ഥാപിക്കുന്നത്.