കശ്മീരി യുവാവിനെ സഹപ്രവര്‍ത്തകര്‍ തല്ലിക്കൊന്നു; ഒരാള്‍ അറസ്റ്റില്‍

പൊലീസ് കസ്റ്റഡിയിലായ പ്രതി ആദിത്യ

ജയ്പൂര്‍: രാജസ്ഥാനില്‍ കാറ്ററിങ് തൊഴിലാളിയായ കശ്മീരി കൗമാരക്കാരനെ സഹപ്രവര്‍ത്തകന്‍ തല്ലിക്കൊന്നു. ജമ്മുകശ്മീരിലെ കുപ്‌വാര സ്വദേശിയായ ബാസിതിനെ(17) ആണ് സഹപ്രവര്‍ത്തകനായ ആദിത്യ (22)തല്ലിക്കൊന്നത്. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് പൊലീസ് അറിയിച്ചു. ആദിത്യയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാസിതിനെ വ്യാഴാഴ്ച സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിക്കുകയായിരുന്നു.

പ്രതിയെ അറസ്റ്റു ചെയ്തതായും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. ഫെബ്രുവരി 5 അര്‍ദ്ധരാത്രി നഗരത്തിലെ കാറ്ററിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ബാസിതിന്റെ തലയ്ക്ക് പരിക്കേറ്റതായും തുടര്‍ന്ന് സവായ് മന്‍ സിംഗ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ തേടി.

ഭക്ഷ്യവിഷബാധയാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് തലയ്ക്ക് ഗുരുതര പരുക്കേറ്റതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. അതേസമയം, ബാസിത്തിന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

SHARE