കാശ്മീരില്‍ സ്‌നൈപ്പര്‍ ആക്രമണങ്ങള്‍ കൂടുന്നു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ വര്‍ധിച്ച് വരുന്ന സ്‌നൈപ്പര്‍ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പച്ച് സുരക്ഷാ ഏജന്‍സികള്‍. ഒരാഴ്ചക്കിടെ ഒരു സൈനികനും രണ്ട് പരാമിലിട്ടറി ഉദ്യോഗസ്ഥരും ഇത്തരം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികള്‍ താഴ്‌വരയിലെത്തിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളും അറയിച്ചു.

വിഐപി സുരക്ഷക്ക് വലിയ ഭീഷണിയാണിതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.
ഇരുട്ടത്ത് ഒളിച്ചു നില്‍കുന്നതിനും സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പെടാതിരിക്കാനും അതിനൂതനമായ നെറ്റ് വിഷന്‍ കണ്ണടകളാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത്. സുരക്ഷാജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിവേഗത്തില്‍ രക്ഷപ്പെടാനും ഇത്തരം കണ്ണടകള്‍ സഹായിക്കുന്നു.

ഈ ഒരു അവസരത്തില്‍ വിഐപികള്‍ക്ക് അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തന്നത്. ഏതു സാഹചര്യവും നേരിടാന്‍ സന്നദ്ധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് വിഐപികളെ അനുഗമിക്കുന്നത്.

SHARE