കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷനെയും നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, മുതിര്‍ന്ന നേതാവ് രവീന്ദര്‍ ശര്‍മ എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാന കോണ്‍ഗ്രസ് വക്താവാണ് രവീന്ദര്‍ ശര്‍മ. മാധ്യമങ്ങളോട് സംസാരിക്കാന്‍ നേരത്തെതന്നെ നിശ്ചയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും പോലീസ് അതിനുള്ള സാവകാശം നല്‍കിയില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് നിങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പോലീസ് നേതാക്കളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം ഗുലാം അഹമ്മദ് മിറിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി.

SHARE