കാശ്മീര്‍ വിഭജന ബില്‍; പ്രമേയം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി.എന്‍ പ്രതാപനും

കാശ്മീര്‍ വിഭജന ബില്‍ ലോക്‌സഭയില്‍ പരിഗണിക്കമെന്ന പ്രമേയം കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും. കഴിഞ്ഞ ദിവസമായിരുന്നു പ്രമേയം കീറിയെറിഞ്ഞത്.

കാശ്മീര്‍ വിഭജന ബില്‍ ലോക്‌സഭയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത്രപെട്ടെന്ന് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. അതിന് ശേഷമുള്ള പ്രതിഷേധമായാണ് പ്രമേയം കീറിയെറിഞ്ഞത്. പ്രമേയം കീറിയെറിഞ്ഞ നടപടിക്ക് സ്പീക്കര്‍ കോണ്‍ഗ്രസ് എംപിമാരെ ശാസിച്ചു.

എന്നാല്‍ ജമ്മു കശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്‌സഭയില്‍ ബഹളമുണ്ടായി. നിയമം ലംഘിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാര്‍ട്ടികള്‍ തുടങ്ങിവരാണ് ബില്ലിനെ എതിര്‍ക്കുന്നത്. എന്നാല്‍ കാശ്മീരില്‍ ജമ്മു സര്‍വകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. നിരോധനാജ്ഞ തുടരുകയാണ്.

അതിനിടെ, പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും ഇന്നു ചേരുന്നുണ്ട്. കശ്മീരില്‍ ഇന്ത്യ നടത്തിയ ഇടപെടലിനെ പാക്കിസ്ഥാന്‍ ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു.