കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; ബിജെപി ഏകാധിപത്യം കളിക്കുന്നു: കോണ്‍ഗ്രസ്സ്

 

അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്കിടെ ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനായി പിഡിപി നാഷണല്‍ കോണ്‍ഫ്രന്‍സ് കോണ്‍ഗ്രസ് സഖ്യവും രൂപീകരിച്ചു. പിഡിപി നേതാക്കള്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് അപ്രതീക്ഷിത നടപടി.

ബിജെപിയുടെ ഏകാധിപത്യമാണ് നടന്നതെന്ന് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദും ജനാധിപത്യത്തില്‍ ഇത് സ്വീകാര്യമല്ലെന്ന് മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. ചിരവൈരികളായ പിഡിപിയും നാഷ്ണല്‍ കോണ്‍ഫ്രന്‍സും കൈകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസും ഒപ്പം നില്‍ക്കാനായിരുന്നു തീരുമാനം. പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ധനമന്ത്രിയുമായിരുന്ന അല്‍ത്താഫ് ബുഖാരിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്.

ബിജെപിക്കെതിരെ ഒമര്‍ അബ്ദുള്ളയുടെയും െമഹ്ബൂബ മുഫ്തിയുടെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നായിരുന്നു മാധ്യമങ്ങള്‍ നീക്കത്തെ വിശേഷിപ്പിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് സംര തക്ഷിക്കുക എന്നതാണ് സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ബിജെപിയെ എന്തുവിലകൊടുത്തും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്നത് രാഷ്ട്രീയ ലക്ഷ്യം. ജൂണില്‍ പിഡിപിയുടെ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതു മുതല്‍ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്.സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ മേല്‍നോട്ടത്തില്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 44 അംഗങ്ങള്‍. പിഡിപിക്ക് 28 ഉം നാഷ്ണല്‍ കോണ്‍ഫ്രന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം എംഎല്‍എമാരുണ്ട്. ബിജെപിക്ക് 25 എംഎല്‍എമാര്‍.

SHARE