തിരുവനന്തപുരം: കാസര്‍കോട്ടെ രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രോഗികളെ എത്തിക്കാന്‍ ആവശ്യമെങ്കില്‍ വിമാനം, ഹെലികോപ്റ്റര്‍ തുടങ്ങിയ ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗികളെ കൊണ്ടുപോകാന്‍ അതിര്‍ത്തി തുറക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സമ്മതിച്ചിട്ടും ഇന്നും ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ചികിത്സ കിട്ടാതെ ഉപ്പള സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ദുള്‍ സലാമിനെ മംഗലൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായില്ല.