കാസര്‍കോട് ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ പിടിപെട്ടത് സര്‍ക്കാരിന്റെ വീഴ്ച്ച: എംഎസ്എഫ്

മലപ്പുറം: കാസര്‍കോട് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധിതക്ക് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് എം. എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഇന്നലെ കാസറഗോഡ് കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ് വിദേശത്ത് നിന്ന് എത്തിയത് മാര്‍ച്ച് 17 നാണ്. അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുന്നത് മാര്‍ച്ച് 23 നും. ഈ കാലയളവിലൊക്കെ നടന്ന എസ്.എസ്.എല്‍.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പ്രതിപക്ഷത്തിന്റെയും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെയും നിരന്തര ആവശ്യത്തിന് ഒടുവില്‍ മാര്‍ച്ച് 19 നാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്.

ഇതിനിടയില്‍ നടന്ന പരീക്ഷകളില്‍ ഇരുപതോളം വരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ഈ കുട്ടിയും പരീക്ഷ എഴുതി. നിലവില്‍ അത്രയും വിദ്യാര്‍ത്ഥികളും, ക്ലാസ് മുറിയിലെത്തിയ അദ്ധ്യാപകരും, നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥിയുടെ സ്‌കൂളിലെ മറ്റു കുട്ടികളുമായുള്ള ഇടപെടലുകളും, വീട്ടില്‍ നിന്ന് പരീക്ഷ ഹാളിലേക്കുള്ള അത്രയും ദിവസത്തെ യാത്രയും കൂടുതല്‍ അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ക്ക് ഇടവരാതിരിക്കട്ടെ….

പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടു എന്നതായിരുന്നു മാറ്റി വെക്കുന്നത് വൈകിപ്പിക്കാന്‍ കാരണമെങ്കില്‍ ഈ കൊറോണ വ്യാപനത്തിന്റെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഈഗോയാണ്. ബാറുകളും മദ്യശാലകളും പോലെ താങ്കള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കാര്യവും കൈകാര്യം ചെയ്തത് അപകടകരമാകും വിധമായിരുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

S-S-L-C പരീക്ഷകളടക്കം മാറ്റിവെക്കണമെന്നതിനോട് മുഖം തിരിഞ്ഞ് നിന്ന സര്‍ക്കാരിന്റെ തല തിരിഞ്ഞ നിലപാടാണ് ആദ്യമായി ഒരു വിദ്യാര്‍ത്ഥിക്കും കൊറോണ സ്ഥിരീകരിച്ചതിനുപിന്നിലെന്ന് എംഎസ്എഫ് പറഞ്ഞു.

SHARE