കാസര്‍കോട്ട് കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് : കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. വിദ്യാനഗര്‍ സറ്റേഷന്‍ പരിധിയിലെ പെരുമ്പളയിലെ അബ്ദുല്ല ഹാജിയുടെ മകന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ നായന്മാര്‍മൂല എന്‍.എം വുഡിന് സമീപമാണ് അപകടം.

 

നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

SHARE