തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു: ഒരാള്‍ മരിച്ചു

കാസര്‍കോഡ്: തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമായിരുന്നു അപകടം.

കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് തൊഴിലാളി ആന്ധ്ര കര്‍ണ്ണൂല്‍ സ്വദേശി ഷീനു(45) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം ജില്ലാ ആസ്പത്രിയിലെക്ക് മാറ്റി.

പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി, കൊയിലി, പരിയാരം മെഡിക്കല്‍ കോളെജ് എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

SHARE