കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് പെരിയ്ക്ക് സമീപം ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണിയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ച മകള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

മരത്തടി ഉപയോഗിച്ച് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു . അമ്മയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മകളായ ശരണ്യക്കും മര്‍ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ശരണ്യ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് അമ്പലത്തറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ മൃതദേഹം കാസര്‍കോട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

SHARE