കാസര്‍ഗോഡ് 15 പേര്‍ക്ക് കോവിഡ് ഭേദമായി

കേരളത്തിന് വീണ്ടും ആശ്വാസം. കാസര്‍കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന 15 രോഗികള്‍ക്ക് കോവിഡ് രോഗം മാറി. ജനറല്‍ ആശുപത്രി (6), ജില്ലാ ആശുപത്രി (3), പരിയാരം മെഡിക്കല്‍ കോളജ് (6) എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് ഭേദമായത്. 138 പേരാണ് ഇനി ചികിത്സയിലുളളത്. 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേരുടെ നെഗറ്റീവ് ഫലം പ്രതീക്ഷിക്കുന്നതായി ഡിഎംഒ പറഞ്ഞു.

SHARE