കാസര്‍കോട്ട് കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ഏഴുവയസുകാരി മരിച്ചു

കാസര്‍കോട്: ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീ പൊള്ളലേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഏഴുവയസുകാരി മരണത്തിന് കീഴടങ്ങി. ചെര്‍ക്കള നെല്ലിക്കട്ടയിലെ താജുദ്ദീന്‍ നിസാമിയുടെയും തൈ്വബയുടെയും മകള്‍ ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മഴക്കുഴിയില്‍ ഉണക്ക പുല്ല് കത്തിച്ച് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരുടെ തന്നെ മക്കളായ മുഹമ്മദ് അസര്‍ (13), അബ്ദുല്ല (ഒമ്പത്) എന്നിവരും പരിക്കേറ്റ് ആസ്പത്രയി ചികിത്സയിലാണ്.

SHARE