കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞടുപ്പ് : എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ഉജ്ജ്വല വിജയം

കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകള്‍ വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന്‍ ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി അബദുല്‍ ഖയ്യൂം പി (കെ.എസ്.യൂ), കെ.എസ്.ഐ.ടി.സി യായി അബദുല്‍ മുനീസ് (എം.എസ്.എഫ്), ഫൈനാര്‍ട്‌സ് സെക്രട്ടറിയായി മുഹമ്മദ് നുഅ്മാനുല്‍ ഹഖ് (എം.എസ്.എഫ്), മാഗസിന്‍ എഡിറ്റാറായി മുഹമ്മദ് ബഷീര്‍(എം.എസ്.എഫ്), സ്‌പേര്‍ട്‌സ് ക്യാപ്റ്റനായി ഇമാന്വല്‍ ശരത്ത് (കെ.എസ്.യു) എന്നിവരെ തെരഞ്ഞെടുത്തു.

വിജയ ആഹ്ലാദത്തിന്റെ ഭാഗമായി എം.എസ്.എഫ്-കെ.എസ്.യു നേതാക്കള്‍ നേതൃത്വം പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ പ്രകടനം നടത്തി.അനുമോദന യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു, നോയല്‍ ടോമിന്‍ ജോസഫ്, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ.എ, പ്രദീപ് കുമാര്‍, ഖാദര്‍ പാലോത്ത്, നാസര്‍ നായന്മാറമൂല, മമ്മു ചാല, കുഞ്ഞി വിദ്യാനഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.