നബിദിനാഘോഷം; കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ നാളെ ഇളവ്

നബിദിനാഘോഷം പരിഗണിച്ച് കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലേര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ നാളെ ഇളവ് പ്രഖ്യാപിച്ചു. വിവിധ അപേക്ഷകള്‍ പരിഗണിച്ചാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നീ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ പതിനൊന്നാം തീയതിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ മാത്രമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാല്‍ നടയായി നബിദിന റാലി അനുവദിക്കുന്നതാണ്, റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല, നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല, നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ്. എന്നീ നിര്‍ദേശങ്ങളോടെയാണ് ജില്ലാ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചത്.ജില്ലാ കളക്ടര്‍ സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യം അറിയിച്ചത്.

SHARE