കാസര്‍ഗോഡ് ജില്ലാ കലക്ടറുടെ പരിശോധനാഫലം നെഗറ്റീവ്

കാസര്‍ഗോഡ് കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിന്റെ പരിശോധനാഫലം നെഗറ്റീവ്. കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതോടെയാണ് കലക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്.

അതേസമയം ഇന്ന് ഐ.ജി വിജയ് സാക്കറെ, ഐജി അശോക് യാദവ് എന്നിവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് ഇവരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടത്.

SHARE