കാസര്‍ഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം

കാസര്‍ഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ (61) യാണ് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന മരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി.

ഹൃദ്രോഗിയായിരുന്ന രുദ്രപ്പയുടെ ആരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാവുകയായിരുന്നു. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ, കാസര്‍ഗോഡോ എത്തിക്കാനായിരുന്നു നിര്‍ദേശം. മംഗലാപുരത്തേയ്ക്ക് പോകാന്‍ എളുപ്പമായിരുന്നുവെങ്കിലും അതിന് സാധിക്കാത്തതുകൊണ്ട് കാസര്‍ഗോട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചു.

SHARE