കാസര്‍ഗോഡ് മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിലാണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചത്. ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്. അപകടത്തില്‍പ്പെട്ട കുട്ടികളെ ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

വൈകുന്നേരം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി വീടിനപ്പുറത്തെ ചതുപ്പില്‍ പരിശോധിച്ചപ്പോളായിരുന്നു കണ്ടെത്തിയത്.

SHARE