കാസര്‍ക്കോട്ട് എല്‍.ഡി.എഫ് അക്രമം രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിക്കും പരിക്ക്‌

കാസർകോട് : പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ
പോളിംഗിനിടെ തെക്കിലിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ അക്രമണത്തിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയടക്കം മൂന്ന് പേർക്ക് പരിക്ക്.
ഇതിൽ രണ്ട് പേർക്ക് കുത്തേൽക്കുകയും ചെയ്തു.
ചെമ്മനാട് പഞ്ചായത്തിലെ 27 നമ്പർ ബൂത്തായ ജി.യു.പി.എസ് തെക്കിലിലാണ് അക്രമണം നടന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റും യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി.ഡി കബീർ,ടി.സി ജലീൽ,അബ്ദുൽ ഖാദർ മല്ലം എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇതിൽ ജലീലിനും,അബ്ദുൽ ഖാദറിനും കുത്തേറ്റിട്ടുണ്ട്.ഇവരെ കാസർകോട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എൽ.ഡി.എഫ് പ്രവർത്തകരായ സുബൈർ,അസ്‌ലം എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

SHARE