കശ്മീര്‍ വിഷയം ;പ്രത്യേക അധികാരം റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം ഹര്‍ജികളാണ് കോടതിക്ക് മുന്‍പിലുള്ളത്.

ജമ്മു കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതിയുടെ മുന്‍പിലുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌

SHARE