കെ.എ.എസ് പരീക്ഷയ്ക്ക് പിന്നാലെ ട്രോളുകളുടെ മേളമാണ് സമൂഹമാധ്യമങ്ങളില്‍. സാധാരണ പി.എസ്.സി പരീക്ഷ പ്രതീക്ഷിച്ച് പോയ ഉദ്യോഗാര്‍ത്ഥികളെ വലക്കുന്നതായിരുന്നു കെ.എ.എസ് പരീക്ഷയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പരീക്ഷ ഐ.എ.എസ് നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും അഭിപ്രായമുണ്ട്.
പരീക്ഷ പ്രയാസമായതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. പരീക്ഷ എഴുതാത്തവരും ട്രോളുകളുമായി മുന്നിലുണ്ട്. നാലുലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇന്നത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷയെഴുതിയത്. കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചതിനുശേഷം സംസ്ഥാനതലത്തില്‍ ഉദ്യോഗസ്ഥ കേഡര്‍ തസ്തികയിലേയ്ക്കുള്ള ആദ്യ എഴുത്തുപരീക്ഷയാണിത്. ട്രോളുകള്‍ കാണാം.